മാറ്റച്ചന്തകളുടെ ഗ്യഹാതുരമായ ഓര്മ്മകളുമായി ഇരിങ്ങാലക്കുടയില് ആദ്യമായി കുംഭവിത്തു മേള
ഇരിങ്ങാലക്കുട: മാറ്റച്ചന്തകളുടെ ഗ്യഹാതുരമായ ഓര്മ്മകളുമായി ഇരിങ്ങാലക്കുടയില് ആദ്യമായി കുംഭവിത്തു മേള. വിവിധയിനം കിഴങ്ങുവര്ഗങ്ങളുടെ വിത്തുകള്, പച്ചക്കറിത്തൈകളും വിത്തുകളും, കാര്ഷിക യന്ത്രങ്ങള്, ജീവാണു വളങ്ങള്, ജൈവ രാസ വളങ്ങള്, അലങ്കാരസസ്യങ്ങള്, പൂച്ചെടികള്, കാര്ഷികോപകരണങ്ങള്, കുടുംബശ്രീ ഉല്പ്പന്നങ്ങള്, ഭക്ഷ്യ വസ്തുക്കള്, വിവിധ ചക്ക ഉല്പ്പന്നങ്ങള് എന്നിവയുടെ വിപുലമായ പ്രദര്ശനും വിപണനവുമാണ് മേളയില് ഒരുക്കിയിരിക്കുന്നത്. മണ്ഡലത്തിലെ സമഗ്ര കാര്ഷിക പദ്ധതിയായ പച്ചക്കുടയുടെ നേത്യത്വത്തില് കൃഷി വകുപ്പ്, കുടുംബശ്രീ, വിഎഫ്പിസികെ, കാര്ഷിക സേവനകേന്ദ്രം, കാര്ഷിക സര്വകലാശാല, അഗ് മാര്ക്ക്, ചക്കക്കൂട്ടം, നഴ്സറികള് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ടൗണ് ഹാളില് സംഘടിപ്പിച്ച മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭക്ഷ്യോല്പ്പാദനത്തില് ഉണ്ടായിരുന്ന സ്വയംപര്യാപ്തത തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളാണ് സര്ക്കാര് നടത്തുന്നതെന്നും ഉല്പ്പാദനം, വിതരണം, സംഭരണം എന്നീ ഘട്ടങ്ങളില് കര്ഷകരോടെപ്പം നില്ക്കേണ്ട ബാധ്യത ഭരണകൂടങ്ങള്ക്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നഗരസഭ ചെയര്പേഴ്സണ് സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ഇ.കെ. അനൂപ്, സീമ പ്രേംരാജ്, ടി.വി. ലത, എന്ബിപിജിആര് പ്രതിനിധി സുമ ടീച്ചര് എന്നിവര് ആശംസകള് നേര്ന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടര് എസ്. മിനി സ്വാഗതവും, പൊറത്തിശ്ശേരി കൃഷി ഓഫീസര് യു.എ. ആന്സി നന്ദിയും പറഞ്ഞു.