താല്കാലിക നിയമനം
ഇരിങ്ങാലക്കുട: നഗരസഭ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിലേക്ക് താല്കാലികാടിസ്ഥാനത്തില് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ക്ക് എംബിബിഎസും സ്ഥിരം റജിസ്ട്രേഷനും സ്റ്റാഫ് നഴ്സിന് ജനറല്‍ നഴ്സിങ്ങും മിഡ്വൈഫറി അല്ലെങ്കില്‍ ബിഎസ്സി നഴ്സിങ്ങ് കേരള നഴ്സിങ്ങ് കൗണ്‍സില്‍ റജിസ്ട്രേഷനും ഫാര്‍മസിസ്റ്റിന് ഡി. ഫാമും ഫാര്‍മസി കൗണ്‍സില്‍ റജിസ്ട്രേഷനും നിര്‍ബന്ധമാണ്. അപേക്ഷകള്‍ 21ന് ഉച്ചയ്ക്ക് മുമ്പായി നഗരസഭാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.