സംസ്ഥാനത്ത് (സെപ്റ്റംബര്‍ 10) 3349 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (സെപ്റ്റംബര്‍ 10) 3349 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.12 മരണങ്ങള് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര് സ്വദേശിനി കുഞ്ഞിപ്പാത്തു (69), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ മലപ്പുറം പൊന്നാനി സ്വദേശി ഉമ്മര്‍കുട്ടി (62), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തണലൂര്‍ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് സ്വദേശിനി സരസമ്മ (68), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അഷ്റഫ് (63), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി സലീന (38), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം അമരവിള സ്വദേശി രാജേന്ദ്രന് നായര്‍ (58), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ മലപ്പുറം മാറാഞ്ചേരി സ്വദേശിനി നബീസ (62), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തൃശൂര്‍ പോട്ട സ്വദേശി ബെന്നി ചക്കു (47), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മാട്ടുമ്മല്‍ കുഞ്ഞബ്ദുള്ള (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 396 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 83 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1912 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6235 ആണ്. ഇതുവരെ രോഗമുക്തരായത് 4265 പേര്. ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. കെഇപിഎ ക്ലസ്റ്റര്‍ 26, എലൈറ്റ് ക്ലസ്റ്റര്‍ 4 (3 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), ദയ ക്ലസ്റ്റര്‍ 1 (ആരോഗ്യപ്രവര്‍ത്തകര്‍), ജൂബിലി ക്ലസ്റ്റര്‍ 1 (ആരോഗ്യ പ്രവര്‍ത്തകര്‍), ആര്.ആര്. മെഡിക്കല്‍ ക്ലസ്റ്റര്‍ 1, സ്പിന്നിങ് മില്‍ ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 238, ആരോഗ്യ പ്രവര്‍ത്തകര്‍13, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍3. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 118, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 48, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്50, ജനറല്‍ ആശുപത്രി തൃശൂര്‍8, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി – 36, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 73, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി107, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍144, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍128, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍39, ചാവക്കാട് താലൂക്ക് ആശുപത്രി 21, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എല്‍.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച് . ഇരിങ്ങാലക്കുട – 15, ഡി .എച്ച്. വടക്കാഞ്ചേരി – 5, അമല ആശുപത്രി3, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍22, സെന്റ് ജെയിംസ് ചാലക്കുടി – 1, എലൈറ്റ് ഹോസ്പിറ്റല്‍ കൂര്‍ക്കഞ്ചേരി 21, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി – 1, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍–158, രാജാ ആശുപത്രി ചാവക്കാട് – 1 . 415 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.11099 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 181 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4265 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. 1865 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2248 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 107360 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.