കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഭക്ഷണ വിതരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് തൃശൂര്‍ കോര്‍പറേഷന്റെ വിശപ്പുരഹിത നഗരം എന്ന പദ്ധതിയുമായി സഹകരിച്ച് കൊണ്ട് മന്ന എന്ന പേരില്‍ ഭക്ഷണ വിതരണം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഭക്ഷണം വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.സി. പ്രദീപ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇഗ്നേഷ്യസ് മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ-ഒാർഡിനറ്റര്‍ ജോണ്സന് കോലങ്കണ്ണി മുഖ്യാതിഥിയായി. ക്ലബ് സെക്രട്ടറി എം.എസ്. രാജേഷ്, ട്രഷറര്‍ എം.ആര്. അശോകന്, ജെയ്സണ്‍ മൂഞ്ഞേലി എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു