സംസ്ഥാനത്ത് (സെപ്റ്റംബര്‍ 11) 2988 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന് (73), ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ ചാലക്കുടി സ്വദേശി അബൂബക്കര്‍ (67), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കല്ലൂര്‍ സ്വദേശി പോള്‍ (63), തൃശൂര്‍ കല്ലേപ്പാടം സ്വദേശി സുലൈമാന്‍ (49), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി രാമന് (75), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനി നദീറ സമദ് (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 410 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്, 105 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 105 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6419 ആണ്. ഇതുവരെ രോഗമുക്തരായത് 4367 പേര്. ജില്ലയില്‍ സമ്പര്‍ക്കം വഴി 177 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റര്‍ 5 (ആരോഗ്യപ്രവര്‍ത്തകര്‍), കെഇപിഎ ക്ലസ്റ്റര്‍ 2, ആര്‍ആര്‍ മെഡിക്കല്‍സ് ക്ലസ്റ്റര്‍ 2, എലൈറ്റ് ക്ലസ്റ്റര്‍ 2 (ആരോഗ്യപ്രവര്‍ത്തകര്‍ 1), മറ്റ് സമ്പര്‍ക്ക കേസുകള്‍ 162, ആരോഗ്യ പ്രവര്‍ത്തകര്‍1, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 5 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളില്‍ 14 പുരുഷന്മാരും 15 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും കഴിയുന്നവര്‍.ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍110, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 50, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്46, ജനറല്‍ ആശുപത്രി തൃശൂര്‍9, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി32, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്88, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 70, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി194, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍138, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍126, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍37, ചാവക്കാട് താലൂക്ക് ആശുപത്രി19, ചാലക്കുടി താലൂക്ക് ആശുപത്രി11, സി.എഫ്.എല്‍.ടി.സി കൊരട്ടി – 55, കുന്നംകുളം താലൂക്ക് ആശുപത്രി 11, ജി.എച്ച്. ഇരിങ്ങാലക്കുട 15, ഡി.എച്ച്. വടക്കാഞ്ചേരി5, അമല ആശുപത്രി4, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍29, മദര്‍ ആശുപത്രി 1, സെന്റ് ജെയിംസ് ചാലക്കുടി 1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍23, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി 1, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍163, രാജാ ആശുപത്രി ചാവക്കാട് 1.469 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 11248 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 195 പേരെയാണ് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4367 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. 1643 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2061 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 109421 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.