വര്‍ഗ്ഗീയ രാഷ്ട്രീയം ജനാധിപത്യത്തിന് വെല്ലുവിളി; ഗാന്ധി ദര്ശന് വേദി
ഗാന്ധി ദര്ശന് വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പൊതുയോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സജ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: വര്‍ഗ്ഗീയതയെ ചെറുക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ആശയത്തിന്റെ പ്രചരണാര്‍ത്ഥം ഗാന്ധി ദര്ശന് വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പൊതുയോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും, ഭരണഘടനയെ സംരക്ഷിക്കാന്‍ ദേശസ്നേഹികള്‍ ജാഗ്രത കാണിക്കണമെന്നും ഉദ്ഘാടക അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് യു. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്മാന് പ്രൊഫ. വി.എ. വര്‍ഗ്ഗീസ്, ജില്ലാ വൈസ് പ്രസിഡന്റ പി.കെ. ജിനന്, ജില്ല ട്രഷറര്‍ പ്രൊഫ. യു.എസ്. മോഹനന്, സി.എസ്. അബ്ദുള്‍ഹഖ്, സെക്രട്ടറി എ.സി. സുരേഷ്, അരുണ്‍ ഗാന്ധിഗ്രാം, ടി.എസ്. പവിത്രന്, എം. മൂര്‍ഷിദ് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു