മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്ലാസ് നടത്തി
ഇരിങ്ങാലക്കുട: മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് വിവാഹ പൂര്‍വ കൗണ്‍സിലിംഗ് ക്ലാസ് യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് സ്വാഗതവും സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ചു. പായിപ്ര ദമനന് കുടുംബ ഭദ്രതയെക്കുറിച്ചും ഡോ. സുരേഷ് കുമാര്‍ സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചും ക്ലാസ് എടുത്തു. യൂണിയന് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് മുതുപറമ്പില്‍, യോഗം ഡയറക്ടര്‍ പി.കെ. പ്രസന്നന്, കെ.കെ. ബിനു, യുധി മാസ്റ്റര്‍, വനിതാ സംഘം പ്രസിഡന്റ് രമ പ്രദീപ്, സെക്രട്ടറി സജിത അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.