സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബും ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൗട്സ് ആന്‍ഡ് ഗൈഡ്സും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് സ്കൂള്‍ മാനേജര്‍ എ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബും ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൗട്സ് ആന്‍ഡ് ഗൈഡ്സും സംയുക്തമായി കുട്ടികള്‍ക്കും അവിട്ടത്തൂര്‍ നിവാസികള്‍ക്കുമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ എ. അജിത്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ റോട്ടറി പ്രസിഡന്റ് ഷാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ടി.ജെ. പ്രിന്‍സ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. ആശ സുഗതന് മുഖ്യപ്രഭാഷണം നടത്തി. ആര്യ ഹോസ്പിറ്റല്‍ ചേര്‍പ്പ് ബ്രാഞ്ച് മാനേജര്‍ ജിഷാദ്, സെന്‍ട്രല്‍ റോട്ടറി സെക്രട്ടറി രാജേഷ് മേനോന്, റോട്ടറി മെമ്പര്‍ രതീഷ് മേനോന്, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, ഗൈഡ്സ് ക്യാപ്റ്റന്‍ ടി.എന്‍. പ്രസീദ, കമ്പനി ലീഡര്‍ കീര്‍ത്തന മാത്യു, എം.എസ്. നന്ദന എന്നിവര്‍ പ്രസംഗിച്ചു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു