പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം നടത്തി
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൗട്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ പൊതുമ്പുചിറക്ക് സമീപം പ്ലാസ്റ്റിക്കിനെതിരെ നടന്ന ബോധവല്‍ക്കരണം സ്കൂള്‍ മാനേജര്‍ എ. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി അംഗം എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. സ്കൗട്ട് ക്യാപ്റ്റന്‍ പി.എല്‍. ബിബി, കെ.കെ. കൃഷ്ണന് നമ്പൂതിരി, വി.ആര്. ദിനേശ് വാര്യര്‍, കെ.ആര്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.