സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
അവിട്ടത്തൂര്‍: ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബും ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൗട്സ് ആന്‍ഡ് ഗൈഡ്സും സംയുക്തമായി കുട്ടികള്‍ക്കും അവിട്ടത്തൂര്‍ നിവാസികള്‍ക്കുമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ എ. അജിത്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ റോട്ടറി പ്രസിഡന്റ് ഷാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ടി.ജെ. പ്രിന്‍സ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. ആശ സുഗതന് മുഖ്യപ്രഭാഷണം നടത്തി. ആര്യ ഹോസ്പിറ്റല്‍ ചേര്‍പ്പ് ബ്രാഞ്ച് മാനേജര്‍ ജിഷാദ്, സെന്‍ട്രല്‍ റോട്ടറി സെക്രട്ടറി രാജേഷ് മേനോന്, റോട്ടറി മെമ്പര്‍ രതീഷ് മേനോന്, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, ഗൈഡ്സ് ക്യാപ്റ്റന്‍ ടി.എന്‍. പ്രസീദ, കമ്പനി ലീഡര്‍ കീര്‍ത്തന മാത്യു, എം.എസ്. നന്ദന എന്നിവര്‍ പ്രസംഗിച്ചു.