കോമ്പാറ ദനഹ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട പിണ്ടി തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കോമ്പാറ ദനഹ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പിണ്ടി തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കോമ്പാറ ദനഹ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ ക്ലീറ്റസ് മുഖ്യാഥിതിയായി പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍, കോ ഓര്‍ഡിനേറ്റര്‍ റിജു കാളിയങ്കര, രക്ഷാധികാരി തോമസ് കോട്ടോളി, സെക്രട്ടറി കെവിന് പോള്‍, ട്രഷറര്‍ അനീഷ് ആന്റോ, ജോ. കണ്‍വീനര്‍ ജോസ് മൊയലന് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പിയൂസ് ചക്കാലയ്ക്കല്‍, മാര്ട്ടിന് ചിറക്കേകാരന്‍, ജോഷി താണിശേരികാരന്, രോഹന് രാജു, സപ്ലിമെന്റ് കണ്‍വീനര്‍ മിനി ജോസ് കാളിയങ്കര എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു