സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെയും ലഹരിക്കെതിരെയും ബോധവല്‍ക്കരണ ചാര്‍ട്ടുകള്‍ സ്ഥാപിച്ചു
മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേര്‍സ് പൊറത്തിശേരി മഹാത്മാ യുപി സ്കൂള്‍ പരിസരത്ത് അമിത വേഗതക്കെതിരെയും ലഹരിക്കെതിരെയും ബോധവല്‍ക്കരണ ചാര്‍ട്ട്കള്‍ സ്ഥാപിക്കുന്നു.
ഇരിങ്ങാലക്കുട: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേര്‍സ് പൊറത്തിശേരി മഹാത്മാ യുപി സ്കൂള്‍ പരിസരത്ത് അമിത വേഗതക്കെതിരെയും ലഹരിക്കെതിരെയും ബോധവല്‍ക്കരണ ചാര്‍ട്ടുകള്‍ സ്ഥാപിച്ചു. ഇരിങ്ങാലക്കുട, തൃശൂര്‍ ഭാഗങ്ങള്‍ സൂചിപ്പിക്കുന്ന സൈന്‍ ബോര്ഡ്കള് പൊറത്തിശേരി പ്രദേശത്തു സ്ഥാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍, മഹാത്മാ സ്കൂള്‍ പ്രധാനാധ്യാപിക പി.ജി. ബിന്ദു, പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അമിത വേഗത്തിനെതിരെയും ലഹരിക്കെതിരെയും പുതിയ തലമുറ മനസറിഞ്ഞു പ്രവര്‍ത്തിക്കുന്നതില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ അഭിനന്ദനം രേഖപ്പെടുത്തി.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി