ഇറിഡിയം തട്ടിപ്പില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട: ഇറിഡിയം തട്ടിപ്പില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മാപ്രാണം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇറിഡിയം ലോഹത്തിന്റെ ബിസിനസ് ചെയ്ത് പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2018 ആഗസ്റ്റ് മാസം മുതല്‍ 2019 ജനുവരി മാസം വരെ പല തവണകളായി 31000 (മുപ്പത്തിയൊന്നായിരം) രൂപ വാങ്ങി പണം തിരികെ നല്‍കാതെ തട്ടിപ്പുനടത്തി എന്നാണ് കേസ്. പെരിഞ്ഞനം സ്വദേശി പാപ്പുള്ളി വീട്ടില്‍ ഹരിസ്വാമി എന്നു വിളിക്കുന്ന ഹരിദാസന് (52), ഇയാളുടെ സഹോദരി ഇരിങ്ങാലക്കുട താണിശ്ശേരി മണമ്പുറക്കല് വീട്ടില്‍ ജിഷ (45), മാപ്രാണം വെട്ടിയാട്ടില്‍ വീട്ടില്‍ പ്രസീദ സുരേഷ് (46) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
ഹരിദാസന് താന്‍ കല്‍ക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാന്‍ പോവുകയാണെന്നും ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയര്‍ന്ന ലാഭ വിഹിതം നല്‍കാമെന്നും ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ് ഷാജന്്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് റാഷി, എ എസ് ഐ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം