മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ച് ഇരിങ്ങാലക്കുട നാഷണല്‍ സ്കൂള്‍

ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുപി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശി മുത്തശ്ശന്മാരെ ആദരിക്കുന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നന്മയുടെ ലോകത്തേക്ക് കുരുന്നു കുട്ടികളെ കൈപിടിച്ച് വളര്‍ത്തുന്ന മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ച് ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. വിദ്യാലയത്തിലെ യുപി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശി മുത്തശ്ശന്മാരെയാണ് ആദരിച്ചത്. അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും ലഹരിക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ സ്മിതാകൃഷ്ണകുമാര് അധ്യക്ഷത വഹിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന് മുഖ്യപ്രഭാഷണം നടത്തി. യു.പി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടിയുടെ മുത്തശ്ശനായ സദനം കൃഷ്ണന്‍കുട്ടി ആശാനെ സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന് പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന്, കെ. പ്രിന്‍സിപ്പല്‍ ജയലക്ഷ്മി, ഹെഡ്മാസ്റ്റര് വി.എ. ഹരിദാസ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.പി. സീന എന്നിവര്‍ സംസാരിച്ചു.