വില്‍പ്പനയ്ക്കായി വീട്ടുമുറ്റത്തെത്തിയ യുവതിയെ കയറിപ്പിടിച്ചു; പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: വീട്ടുമുറ്റത്ത് വില്‍പ്പനയ്ക്കെത്തിയ യുവതിയെ കയറിപ്പിടിച്ച് വീട്ടിനകത്തേക്ക് വലിച്ചു കേറ്റാന്‍ ശ്രമിക്കുകയും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി അപമാനിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട പയ്യാക്കല് വീട്ടില്‍ രാജീവിനെ (50) ആണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ട്രെയിനിയായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ യുവതി വില്‍പ്പനയ്ക്കായി രാജീവിന്റെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ യുവതിയെ രാജീവ് കയ്യില്‍ പിടിച്ച് വീട്ടിനകത്തേക്ക് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
അവിടെ നിന്നും ഭയന്ന് ഓടിപ്പോയ യുവതിയെ രാജീവ് സ്കൂട്ടറില്‍ പിന്തുടര്ന്ന് വീണ്ടും അപമാനകരമായി പെരുമാറുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവതി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജന്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ദിനേശ് കുമാര്‍, സതീശന്, എഎസ്ഐ സുനിത, സിവില്‍ പോലീസ് ഓഫിസര്‍മാരായ രാജശേഖരന്, മുരളീകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് രാജീവിനെ അറസ്റ്റ് ചെയ്തത്.