സംസ്ഥാനത്ത് (നവംബർ 22) 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (നവംബർ 22) 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന് (60), കല്ലമ്പലം സ്വദേശി ഭാസ്കരന് (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മര്‍ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവന് (84), കൊല്ലം സ്വദേശിനി സ്വര്‍ണമ്മ (77), തൊടിയൂര്‍ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65), ആലപ്പുഴ പെരുമ്പാലം സ്വദേശി മനോഹരന് (64), മംഗലം സ്വദേശിനി ബ്രിജിത്ത് (65), മാവേലിക്കര സ്വദേശി നാരായണന് നായര്‍ (71), പതിയൂര്‍ സ്വദേശിനി ഓമന (73), പഴവീട് സ്വദേശി വേണുഗോപാല്‍ (64), എറണാകുളം വേങ്ങോല സ്വദേശി വാവര് (81), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി സരസ്വതി (72), മണലൂര്‍ സ്വദേശി നരേന്ദ്രനാഥ് (62), പാലക്കല്‍ സ്വദേശി രാമചന്ദ്രന് (77), കടുകുറ്റി സ്വദേശി തോമന് (95), പഴയന സ്വദേശി ഹര്ഷന് (68), കോലാഴി സ്വദേശി കൊച്ചുമാത്യു (79), മലപ്പുറം സ്വദേശി ഷംസുദീന്‍ (41), പെരിന്തല്‍മണ്ണ സ്വദേശിനി പാത്തൂട്ടി (101), വടപുരം സ്വദേശിനി ഖദീജ (72), കോഴിക്കോട് ഒടുമ്പ്ര സ്വദേശി സോമന് (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2049 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 543 പേർക്ക് കൂടി കോവിഡ്; 417 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ഞായാറാഴ്ച (22/11/2020) 543 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 417 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7381 ആണ്. തൃശൂർ സ്വദേശികളായ 80 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 55076 ആണ്. 47,295 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 8 പേർക്കും രോഗ ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 39 പുരുഷൻമാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 19 ആൺകുട്ടികളും 24 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 203
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -45
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 06
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-42
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 30
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-163
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-114
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-114
സി.എഫ്.എൽ.ടി.സി കൊരട്ടി – 22
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-315
സി.എഫ്.എൽ.ടി.സി, നാട്ടിക -240
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-138
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-13
ജനറൽ ആശുപത്രി തൃശൂർ-35
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -20
ചാവക്കാട് താലൂക്ക് ആശുപത്രി -23
ചാലക്കുടിതാലൂക്ക് ആശുപത്രി -12
കുന്നംകുളം താലൂക്ക് ആശുപത്രി -12
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -11
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -6
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-47
അമല ആശുപത്രി-45
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -45
മദർ ആശുപത്രി -9
തൃശൂർ കോ ഓപറേറ്റീവ് ആശുപത്രി -03
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി -04
രാജാ ആശുപത്രി ചാവക്കാട് – 17
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 17
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -11
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 07
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
സെന്റ് ആന്റണീസ് പഴുവിൽ – 10
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-10
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
ആത്രേയ ഹോസ്പിറ്റൽ തൃശൂർ-02
5039 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ഞായറാഴ്ച 494 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 195 പേർ ആശുപത്രിയിലും 299 പേർ വീടുകളിലുമാണ്. മൊത്തം 5816 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4738 പേർക്ക് ആന്റിജൻ പരിശോധനയും, 856 പേർക്ക് ആർടി-പിസിആർ പരിശോധനയും, 222 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,31,341 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.378 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,07,012 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 334 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.