അത്യാഹിതത്തിലേക്കുള്ള വഴി തന്നെ അത്യാഹിതം; ചെളിക്കുഴിയില്‍ കുടുങ്ങി ആംബുലന്‍സ്
ജനറല്‍ ആശുപത്രി അത്യാഹിതവിഭാഗത്തിലേക്കുള്ള റോഡിലെ ചെളിക്കുഴിയില്‍ ആംബുലന്‍സ് താഴ്ന്ന നിലയില്‍.
ജനറല്‍ ആശുപത്രിക്കു മുന്നിലെ ചെളിക്കുഴിയില്‍ ആംബുലന്‍സ് താഴ്ന്നു; രോഗികള്‍ ദുരിതത്തില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയുടെ ശോചനീയാവസ്ഥ രോഗികള്‍ക്കും വാഹനയാത്രികര്‍ക്കും വലിയ ദുരിതമാകുന്നു. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗിയുമായി എത്തിയ ആംബുലന്‍സ് ചെളിയില്‍ താഴ്ന്നു. ദിവസേന നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്ന ഈ വഴിയില്‍ ചെളിയും വെള്ളക്കെട്ടും കാരണം സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് പോകുന്ന റോഡ് മഴയില്‍ കുളമായതോടെ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും രോഗികളും ബുദ്ധിമുട്ടിലായി.
ആറുനിലകളിലായി ബഹുനിലക്കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ഒപി കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് അത്യാഹിതവിഭാഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനപാതയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്ന വഴി മതില്നിര്മാണവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരിക്കുന്നതിനാല്‍ ചാലക്കുടി റോഡില്‍നിന്ന് കയറിവന്ന് കെട്ടിടത്തിന്റെ വടക്കുവശത്തുകൂടെ മണ്ണിട്ട് അടുത്തിടെ നിര്‍മിച്ച വഴിയിലൂടെയാണ് അത്യാഹിതവിഭാഗത്തിലേക്ക് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ എത്തുന്നത്. മഴയില്‍ ചെമ്മണ്ണ് മുഴുവന്‍ ചെളിയായതോടെ ഈ വഴി വാഹനങ്ങള്‍ക്ക് യാത്ര ഏറെ ദുഷ്കരമായി. അത്യാഹിതവിഭാഗത്തിനു മുന്നിലാണെങ്കില്‍ വെള്ളം ഒഴുകിയെത്തി കുളമായി മാറിയിരിക്കുകയാണ്. രോഗികളുടെയും വാഹനങ്ങളുടെയും സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി