സമസ്ത കേരള വാരിയര്‍ സമാജം 48 ാം സംസ്ഥാന സമ്മേളനം സമാപിച്ചു
സമസ്ത കേരള വാരിയര്‍ സമാജം 48 ാം സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: സമസ്ത കേരള വാരിയര്‍ സമാജം 48 ാം സംസ്ഥാന സമ്മേളനം പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വനിതാ സംഗമത്തില്‍ പ്രസിഡന്റ് ടി.കെ. ഗീതാദേവി അധ്യക്ഷത വഹിച്ചു. ചന്ദ്രിക കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാര്യര്‍, ട്രഷറര്‍ വി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.വി. കൃഷ്ണവാര്യര്‍ സ്മാരക പുരസ്കാരം കടത്തനാട്ട് പത്മനാഭ വാരിയര്‍ക്കും ഉണ്ണായി വാര്യര്‍ സ്മാരക പുരസ്കാരം കലാനിലയം ബാബുവിനും സമ്മാനിച്ചു. മികച്ച ഒന്നാമത്തെ ജില്ലയായി കോട്ടയവും മികച്ച ഒന്നാമത്തെ യൂണിറ്റായി അങ്കമാലിയും ഒലവക്കോടും തെരഞ്ഞെടുത്തു.

യുവജന സമ്മേളനം സംഗീതജ്ജന്‍ കോട്ടക്കല്‍ രഞ്ജിത്ത് വാര്യര്‍ ഉദ്ഘാടനം ചെയ്തു. രജനീഷ് ആര്. വാര്യര്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി വാരിയര്‍ സമാജം: ബി.എസ്. വാര്യര്‍ പ്രസിഡണ്ട്, വി.വി. മുരളീധര വാര്യര്‍ ജനറല്‍ സെക്രട്ടറി. സമസ്ത കേരള വാരിയര്‍ സമാജം പുതിയ സംസ്ഥാന ഭാരവാഹികള്‍: സി.ബി. എസ്. വാര്യര്‍ (പ്രസിഡന്റ്), ചന്ദ്ര വാര്യര്‍, പി.കെ. സതീശന് (വൈസ് പ്രസിഡന്റുമാര്‍), വി.വി. മുരളീധര വാര്യര്‍ ( ജനറല്‍ സെക്രട്ടറി ), കെ. സുരേഷ് കുമാര്‍, ടി. ഗോപകുമാര്‍ (സെക്രട്ടറിമാര്‍), കെ. ഉണ്ണികൃഷ്ണവാര്യര്‍ (ട്രഷറര്‍). വനിതാവിഭാഗം: ടി.കെ. ഗീതാകുമാരി ( പ്രസിഡന്റ്), എന്‍. ജയശ്രീ (സെക്രട്ടറി), വി.എം. രാജലക്ഷ്മി (ട്രഷറര്‍). യുവജന വിഭാഗം: വിഷ്ണു മോഹന്‍ (പ്രസിഡന്റ്), നീതു വാര്യര്‍ ( സെക്രട്ടറി), നിരഞ്ജന വാര്യര്‍ (ട്രഷറര്‍).
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊരകം സ്റ്റാര്‍ ക്ലബ് വാര്‍ഷികവും വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും നടത്തി
എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
കേരള ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് അവഗണന; കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി
ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി