ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആചരിച്ച കുടുംബവര്‍ഷത്തിന്റെ സമാപനവും കരുണയുടെ വര്‍ഷ ആരംഭ പരിപാടികളുടെ ഉദ്ഘാടനവും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമീപം.
ഇരിങ്ങാലക്കുട: രൂപതയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആചരിച്ച കുടുംബവര്‍ഷത്തിന്റെ സമാപനവും കരുണയുടെ വര്‍ഷ ആരംഭ പരിപാടികളുടെ ഉദ്ഘാടനവും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ കഴിഞ്ഞ കാലയളവില്‍ ഇടവകയെ ശുശ്രൂഷിച്ച് കടന്നുപോയ കൈക്കാരന്മാരെയും കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റുമാരെയും പള്ളി ജീവനക്കാരെയും അവരുടെ ജീവിതപങ്കാളികളോടൊപ്പം ആദരിച്ചു. കരുണയുടെ വര്‍ഷത്തിന്റ ഭാഗമായി ദിവ്യകാരുണ്യത്തില്‍ നിന്ന് ജീവകാരുണ്യത്തിലേക്ക് എന്ന ആപ്തവാക്യം ഉള്‍കൊണ്ടാണ് സ്വന്തമായി ഭവനം ഇല്ലാത്തവര്‍ക്ക് ഒരു ഭവനം എന്ന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇടവകയിലെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കുടുംബക്ഷേമനിധി, വിന്‍സെന്റ് ഡി പോള്‍ സംഘടന, പാലിയേറ്റീവ് കെയര്‍, കുടുംബസമ്മേളന കേന്ദ്രസമിതി എന്നിവരാണ് വികാരിയച്ചന്റെയും കൈക്കാരന്മാരുടേയും നേതൃത്വത്തില്‍ പദ്ധതി നടപ്പില്‍ വരുത്തുക. ഈ പദ്ധതിയുടെ ഭാഗമായി ഒരു വീടിന് 10 ലക്ഷം രൂപ ഇതിനകം ഒരു വ്യക്തി സംഭാവന നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ വീടിനായി പതിനായിരം രൂപ വച്ച് ഒരു വര്‍ഷം 100 പേരെ കണ്ടെത്തി ഈ കാരുണ്യപദ്ധതി മുന്നോട്ട് കൊണ്ടുപോകും. ആദരവ് യോഗത്തില്‍ രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, സിസ്റ്റര്‍ ലീന പോള്‍, മിനി ജോണ്സന്, അഡ്വ.സി.ജി. ആന്റോ എന്നിവര്‍ സംസാരിച്ചു. വികാരി ഫാ. ജോര്‍ജ്ജ് പാറേമേന്‍ സ്വാഗതവും അസി. വികാരി ഫാ. ജിതിന് പുന്നശേരി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി
കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു