സംസ്ഥാനത്ത് (ഡിസംബർ 19) 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,93,518 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അഷ്റഫ് (62), വര്‍ക്കല സ്വദേശി അബ്ദുള്‍ മജീദ് (80), വെമ്പായം സ്വദേശിനി ലീല (65), കാട്ടാക്കട സ്വദേശി സ്മിതാമ്മ (75), കൊല്ലം മടന്നട സ്വദേശിനി എ.കെ. സുമതി (88), പത്തനംതിട്ട കോന്നി സ്വദേശി ചെല്ലപ്പന് ആചാരി (86), ആലപ്പുഴ കൊറ്റന്‍കുളങ്ങര സ്വദേശിനി റഷീദബീവി (59), ചെങ്ങന്നൂര്‍ സ്വദേശി രവി (64), ചേര്‍ത്തല സ്വദേശിനി രാജമ്മ (82), മുഹമ്മ സ്വദേശിനി പങ്കജാക്ഷി അമ്മ (90), തലവാടി സ്വദേശി തോമസ് ഡാനിയല്‍ (90), മുതുകുളം സ്വദേശി ഗംഗാധരന് നായര്‍ (73), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ലൈലാമ്മ (41), ആനിക്കാട് സ്വദേശി രാമചന്ദ്രന് നായര്‍ (70), എറണാകുളം നേരിയമംഗലം സ്വദേശി ബാലകൃഷ്ണന് (80), മുളംതുരുത്തി സ്വദേശി പി.എന്‍. ജോഷി (55), പാലക്കാട് ദൈര സ്വദേശി സ്ട്രീറ്റ് സ്വദേശി ദാവൂദ് ഖാന് (74), പുതുപരിയാരം സ്വദേശിനി സൈനബ (60), പുതുനഗരം സ്വദേശിനി റമീസ (60), കുഴല്‍മന്ദം സ്വദേശി പരമേശ്വരന് (75), വല്ലാപുഴ സ്വദേശിനി ആമിന (85), കൊല്ലങ്കോട് സ്വദേശി മാധവന് (45), കോഴിക്കോട് ആര്‍ട്സ് കോളേജ് സ്വദേശിനി അമിനാബി (75), വടകര സ്വദേശി ബാലന് (80), വയനാട് പൂത്താടി സ്വദേശി കെ.പി. വാസുദേവന്‍ (70), കണ്ണൂര്‍ തലശേരി സ്വദേശി അബൂബക്കര്‍ (65), പാനൂര്‍ സ്വദേശി ഷമീം (35), ചേളേരി സ്വദേശി സി.വി. ഇബ്രാഹീം (75), അഴീക്കോട് സ്വദേശിനി സാഹിറ (60), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2786 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5578 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയില്‍ 656 പേര്‍ക്ക് കൂടി കോവിഡ്: 442 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ 656 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 442 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ
155 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 68,933 ആണ്. 62,494 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 640 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 40 പുരുഷന്മാരും 42 സ്ത്രീകളും പത്ത് വയസ്സിനു താഴെ 21 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍
ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 155
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -35
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 07
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-85
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 41
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-156
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-59
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-87
സി.എഫ്.എല്‍.ടി.സി കൊരട്ടി – 51
പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍180
സി.എഫ്.എല്‍.ടി.സി, നാട്ടിക -141
ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി 84
ജനറല്‍ ആശുപത്രി തൃശ്ശൂര്‍-24
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -16
ചാവക്കാട് താലൂക്ക് ആശുപത്രി -18
ചാലക്കുടി താലൂക്ക് ആശുപത്രി -08
കുന്നംകുളം താലൂക്ക് ആശുപത്രി -04
ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -13
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-27
അമല ആശുപത്രി-18
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -50
മദര്‍ ആശുപത്രി -07
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -06
എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -04
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -06
രാജാ ആശുപത്രി ചാവക്കാട് – 07
അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 09
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -11
മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 08
റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 03
സെന്റ് ആന്റണിസ് പഴുവില്‍ – 03
യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 03
സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-11
മരിയ തെരേസ ഹോസ്പിറ്റല്‍ മാള – 05
3934 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
620 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 165 പേര് ആശുപത്രിയിലും 455 പേര് വീടുകളിലുമാണ്. 6297 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4993 പേര്‍ക്ക് ആന്റിജന്‍
പരിശോധനയും, 1149 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 155 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,75,212 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 327 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,17,688 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 19 പേര്‍ക്ക്
സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 686 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.