കോവിഡ് ബാധിച്ചു മരിച്ചു
ഇരിങ്ങാലക്കുട: എടക്കുളം സ്വദേശിയായ യുവാവ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു
പൂമംഗലം പഞ്ചായത്തില്‍ എടക്കുളം എസ്എന്‍ നഗറില്‍ കാരാത്രക്കാരന്‍ പോള്‍ മകന് ലിറിന്സ് (35) ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന ലിറിന്സ് ഒരു മാസം മുമ്പാണ് ഡല്‍ഹി-യുപി അതിര്‍ത്തിയിലെ പില്‍ഖുവയിലെ സ്കൂളില്‍ ജോലിക്കായി പോയത്. ഇന്നലെ രാവിലെയാണ് താമസിക്കുന്ന കെട്ടിടത്തിനു താഴെ നിലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണപ്പെടുന്നതിന്റെ തലേദിവസം കടുത്ത പനി ഉണ്ടായിരുന്നതായി ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഡല്‍ഹി പോലീസ് അറിയിച്ചപ്പോഴാണ് ലിറിന്സ് മരണപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ശ്രമം വീട്ടുകാര്‍ നടത്തുന്നുണ്ടെങ്കിലും കോവിഡ് പോസിറ്റീവായതിനാല്‍ ഇക്കാര്യം സാധ്യമല്ലെന്നാണ് സൂചന. അമ്മ: മേരി. സഹോദരി: ലിന്‍സി.