കോവിഡ് ബാധിച്ചു മരിച്ചു
ഇരിങ്ങാലക്കുട: സംഗമേശ്വര അവന്യൂവില്‍ തളിയക്കാട്ടില്‍ ചന്ദ്രവതിയമ്മയുടെയും നാട്ടുവള്ളി അച്യുതപണിക്കരുടെയും മകന് ശങ്കുണ്ണി (കുട്ടന്, 62) കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ശങ്കുണ്ണി കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. ഭാര്യ: സുനില, മക്കള്‍: ശാന്തിലക്ഷ്മി, ശങ്കര്‍. മരുമകന്: സുനില്‍ ദാസ്.