ഐഎന്ഒആര്പി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ദേശീയ മനുഷ്യാവകാശ സംരക്ഷണ സംഘടനയായ ഇന്ത്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുഖ്യ കക്ഷാധികാരിയായി ഡോ. ആര്. ജയേഷ്, എംഡി മലനാട് ചാനല്‍, സംസ്ഥാന പ്രസിഡന്റ് തോമസ് എബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മൂര്‍ഷിദ്, സംസ്ഥാന ട്രഷറര്‍ എം.ആര്. രെഞ്ചി, വൈസ് പ്രസിഡന്റ് എം.എ. ജോസ്, ജോയിന്റ് സെക്രട്ടറി കെ.എം. കാര്‍ത്തിക്, പിആര്‍ഒ വിജയദാസ് പണ്ഡിറ്റ് എന്നിവരെ സംസ്ഥാന ജനറല്‍ ബോഡി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വനിത വിഭാഗം സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കൈരളിയെ യോഗം ചുമതലപ്പെടുത്തി. വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റായി മോളി പയസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി ചിത്ര സുജിത് എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ ബോഡി യോഗം എം.എ. ജോസിന്റെ അധ്യക്ഷതയില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി സി.ആര്. ബെന്നി ഉദ്ഘാടനം ചെയ്തു. നാഷണല്‍ മാനേജിംഗ് ട്രസ്റ്റി സി. രാധാകൃഷ്ണന് സംഘടന കാഴ്ച്ചപ്പാട് വിശദീകരിച്ചു. നാഷണല്‍ കോഡിനേറ്റര്‍ ജിമ്മി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു