ഫുട്ബോള്‍ ഷൂട്ട് ഔട്ട് മത്സരം നടത്തി

ഇരിങ്ങാലക്കുട: എഐവൈഎഫ് മാടായിക്കോണം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫുഡ്ബോള്‍ ഷൂട്ട്ഔട്ട് മത്സരം നടത്തി. മത്സരത്തില്‍ വിജയികളായവര്‍ക്ക് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി. വിബിന് സമ്മാനദാനം നിര്‍വഹിച്ചു. സിപിഐ പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി രാജന്, ലോക്കല്‍ കമ്മറ്റി മെമ്പര്‍ സുധി വല്ലത്ത് എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ് മാടായിക്കോണം യൂണിറ്റ് സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു.