ചരിത്ര നിര്‍മ്മിതിയില്‍ പങ്കാളികളാകുക കെപിഎംഎസ്
കോണത്തുക്കുന്ന്: ചരിത്ര നിര്‍മ്മിതിയില്‍ പങ്കാളികളാകുവാന്‍ സമുദായിക സ്നേഹികള്‍ മുന്നിട്ടിറങ്ങണമെന്ന് കെപിഎംഎസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സാബു കരിശ്ശേരി പറഞ്ഞു. വെള്ളാങ്കല്ലൂര്‍ യൂണിയന് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പരിഷ്ക്കരണ പ്രക്രിയയില്‍ അയ്യന്‍കാളിയുടെ സംഭാവനകള്‍ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹത്തിന്റെ പാതയാണ് സഭ പിന്തുടരുന്നതെന്നും സാബു കരിശ്ശേരി കൂട്ടി ചേര്‍ത്തു. യൂണിയന് വൈസ് പ്രസിഡന്റ് പി.ജെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗം പി.എന്‍. സുരന്, സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കേമറ്റത്തില്‍, സന്തോഷ് ഇടയിലപ്പുര, യൂണിയന് സെക്രട്ടറി എം.സി. ശിവദാസന്‍, പി.ജെ. പ്രേംജിത്ത്, ആശ ശ്രീനിവാസന്, ബാബു തൈവളപ്പില്‍, പഞ്ചമി കോഡിനേറ്റര്‍ സന്ധ്യ മനോജ്, ആശാ ശ്രീനിവാസന് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ എന്‍.വി. ഹരിദാസ് സ്വാഗതവും സുധീഷ് വേലപ്പറമ്പില് നന്ദിയും പ്രകാശിപ്പിച്ചു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു