പൊറത്തിശേരി എസ്എന്‍ഡിപി ശാഖയുടെ വാര്‍ഷിക പൊതുയോഗം നടന്നു
പൊറത്തിശ്ശേരി: പൊറത്തിശേരി എസ്എന്‍ഡിപി ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ശോഭനന് പുളിയത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. രമ പ്രദീപ് കുമാര്‍, സിമി സജില്‍, സോണി രമേശ്, പ്രത്യുമ്നന്‍, ജയദേവന് രാമന് കുളം എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളിലെ അവാര്‍ഡ് ജേതാക്കളായ എം.ജെ. ഷാജി മാസ്റ്റര്‍, ഫോട്ടോഗ്രാഫര്‍ എം.എം. വിനയന്, ജൈവകര്ഷകന് രാജീവ് ചന്ദ്രദാസ്, രമ പ്രദീപ് കുമാര്‍, പി.കെ. കുമാരന്, വൈശാഖ് പ്രദീപ് കുമാര്‍ എന്നിവരെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് കിട്ടിയവര്‍ക്കും കലാ മത്സരങ്ങളിലെ വിജയി കള്‍ക്കും യൂണിയന് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് മുതുപറമ്പില്‍ ട്രോഫികള്‍ വിതരണം ചെയ്തു. ശാഖ സെക്രട്ടറി സുഗതന് സ്വാഗതവും വൈസ് പ്രസിഡന്റ്് കെ.കെ. രവി നന്ദിയും പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു