ആളൂര്‍ ഗ്രാമപഞ്ചായത്ത് 14 വാര്‍ഡിലെ നോര്‍ത്ത് അവന്യു റോഡ് ഉദ്ഘാടനം ചെയ്തു
ആളൂര്‍: ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തനതു ഫണ്ട് 22 ലക്ഷം രൂപ വകയിരുത്തി 14 വാര്‍ഡിലെ 24 കുടുംബങ്ങള്‍ക്ക് ഗതാഗതയോഗ്യമായ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഷൈനി തിലകന് സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്. വിനയന്, ബ്ലോക്ക് മെമ്പര്‍ ജുമൈല സഗീര്‍, മുന്‍ മെമ്പര്‍ കെ.എം. മുജീബ്, ബിന്നി തൊട്ടാപിള്ളി, ബാബു തോമസ്, പീറ്റര്‍ പുന്നെലിപ്പറമ്പില്, സെക്രട്ടറി അനൂപ് എന്നിവര്‍ സംസാരിച്ചു.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു