സ്മാര്‍ട്ടായി പുതുതായി നിര്‍മിച്ച പൊറത്തിശേരി വില്ലേജ് ഓഫീസ്

കരുവന്നൂര്‍: പുതുതായി നിര്‍മിച്ച പൊറത്തിശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്വബോധവും ജാഗ്രതയും സേവനമനോഭാവവും കാണിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. കരുവന്നൂര്‍ ബസ്സ്റ്റോപ്പിന് സമീപം 44 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വില്ലേജ് ഓഫീസ് ഒരുക്കിയിട്ടുള്ളത്. ഒന്നരലക്ഷം വിലവരുന്ന ആധുനിക ഉപകരണങ്ങളും ജീവനക്കാര്‍ക്കാവശ്യമായ പരിശീലനവും നല്കി. ആധുനിക ഉപകരണങ്ങള്‍ വില്ലേജ് ഓഫീസര്‍ ശ്രീജ എം. നായര്‍ ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍ അധ്യക്ഷയായി. ശാന്തകുമാരി, അല്‍ഫോന്‍സ തോമസ്, ജയാനന്ദന്, ശ്രീജ എം. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.