നാദോപാസന ശ്രീ സ്വാതി തിരുനാള്‍ സംഗീതോത്സവം

ഇരിങ്ങാലക്കുട: നാദോപാസനയുടെ 31ാം സ്വാതി തിരുനാള്‍ സംഗീതോത്സവം (എം.സി. പോള്‍ നഗറില്‍) ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. മുരളി ഹരിതം അധ്യക്ഷത വഹിച്ചു. ഡോ. കെ.എന്‍. രംഗനാഥ ശര്‍മ്മ സ്വാതി തിരുനാള്‍ അനുസ്മരണം നടത്തി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, എം.പി. ജാക്സണ്, കെ. ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുരുവായൂരപ്പന് ഗാനാഞ്ജലി പുരസ്കാരങ്ങള്‍ നല്കി. ഡോ. രാമപ്രസാദ്, ചെന്നൈ, ഭരത്ത് സുന്ദര്‍, മനു നാരായണന്, അക്കരെ സിസ് സ്റ്റേഴ്സ് എന്നിവരുടെ സംഗീത കച്ചേരികള്‍ രണ്ട് ദിവസങ്ങളിലായി നടന്നു. ഞായറാഴ്ച വൈക്കം വിജയലക്ഷ്മിയുടെ സംഗീത കച്ചേരിയും, സ്വാതി നാരായണന്റെ നൃത്തനൃത്യങ്ങളും നടന്നു.
