ജീവന് രക്ഷിച്ച് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സേന
ഇരിങ്ങാലക്കുട:മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് പുല്ലൂര്‍ ഊരകം കര്‍ഷക അവാര്‍ഡ് ജേതാവായ പൊഴലിപ്പറമ്പില്‍ ജോസ് മകന് ലിബിന്റെ രണ്ടുവയസായ പോത്തുകുട്ടിയുടെ ജീവന് രക്ഷിച്ച് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍. പുല്ലുതിന്നു നടന്ന പോത്ത് കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാരും ഒപ്പം ചേര്‍ന്ന് പോത്തിനെ കിണറ്റില്‍ നിന്ന് കരകയറ്റി. ഈ സംഭവം കഴിഞ്ഞ് ഉടന്‍തന്നെ പതിനാലാം വാര്‍ഡ് പുല്ലൂര്‍ കുഞ്ഞുമാണിക്യന്‍ മൂലയില്‍ കുട്ടികള്‍ വിഷുവിന് ബാക്കിവന്ന ഗുണ്ടും പടക്കവും പൊട്ടിച്ചതിനെ തുടര്‍ന്ന് റേഷന്‍കട നടത്തുന്ന എളന്തോളി ദയാനന്ദന് മകന് സുധീറിന്റെ രണ്ടു തെങ്ങുകള്‍ നിന്ന് കത്തി ഈ തീ അണച്ചതിനു ശേഷമാണ് പുല്ലൂര്‍ വില്ലേജില്‍നിന്ന് ഫയര്‍ഫോഴ്സ് സേന മടങ്ങിയത്. സിവില്‍ ഫയര്‍ ഓഫീസര്‍ എം.എന്‍. സുധന്, കെ.എം. ഷിജോര്‍, ഇ.എസ്. സന്ദീപ്, കെ.എ. ലിസണ്‍, റിനോ പോള്‍, എം.ഒ. ഉല്ലാസ്, എം.എച്ച്. അവിഷ് തുടങ്ങിയ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.