വലിച്ചെറിയല്ശീലം…വലിച്ചെറിയാം ശുചിത്വബോധവല്ക്കരണറാലി സംഘടിപ്പിച്ചു

ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ ബോധവല്‍ക്കരണ റാലിയും പൊതുഇടം ശുചീകരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ശുചിത്വ ബോധവല്‍ക്കരണ റാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ധിപിന്‍ പാപ്പച്ചന്, ഷൈനി തിലകന്, യു.കെ. പ്രഭാകരന്, കെ.വി. രാജു എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം മേരി ഐസക് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.