കേരളഫീഡ്സ് ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ വിതരണം ചെയ്യും

കേരളഫീഡ്സ് ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ വിതരണം ചെയ്യും: കെ. ശ്രീകുമാര്‍
കല്ലേറ്റുംകര: നടപ്പു സാമ്പത്തിക വര്‍ഷം (2023 24) സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം കൂടി ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത പദാര്‍ഥങ്ങള്‍ സംഭരിക്കാനുള്ള പരിശ്രമത്തിലാണ് കേരള ഫീഡ്സ്. ഇതുവഴി കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ സ്ഥിരമായി ലഭ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ കല്ലേറ്റുംകരയിലുള്ള കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റില്‍ സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.