പുതിയ ഭാരതം, പുതിയ ഭരണഘടന എന്ന സങ്കല്പത്തിലേക്ക് രാജ്യത്തെ കൊണ്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം
പുതിയ ഭാരതം, പുതിയ ഭരണഘടന എന്ന സങ്കല്പത്തിലേക്ക് രാജ്യത്തെ കൊണ്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം: അഡ്വ. വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: ഭരണഘടന അട്ടിമറിച്ച് സംഘപരിവാര്‍ സംഘത്തിന്റെ അജണ്ട കൂടുതല്‍ ശക്തിയോടുകൂടി അധികാരത്തിന്റെ പിന്‍ബലത്തോടെ രാജ്യത്ത് നടപ്പിലാക്കാന്‍ ആസൂത്രിതമായ ശ്രമത്തിലാണ് ഇന്ത്യ ഭരിക്കുന്ന ബിജെപി ഭരണകൂടമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായിരുന്ന അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച ഇ.കെ. രാജന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്.
ജയ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു.