ബിആര്‍സിയുമായി ചേര്‍ന്ന് മികച്ച സൗകര്യങ്ങളോടുകൂടിയ ഓട്ടിസം റീഹാബിറ്റേഷന് സെന്റര്‍ ഇരിങ്ങാലക്കുടയ്ക്ക് നല്‍കും
ഭിന്നശേഷി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു; ബിആര്‍സിയുമായി ചേര്‍ന്ന് ആധുനിക രീതിയിലുള്ള ഓട്ടിസം റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ബിആര്‍സിയുമായി ചേര്‍ന്ന് മികച്ച സൗകര്യങ്ങളോടുകൂടിയ ഓട്ടിസം റീഹാബിറ്റേഷന് സെന്റര്‍ ഇരിങ്ങാലക്കുടയ്ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട ബിആര്‍സിയുടെ ഹോം ബേസ്ഡ് എജ്യൂക്കേഷന്‍ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ കുട്ടിയുടെയും പ്രത്യേകത മനസിലാക്കി അവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള പഠന കിറ്റാണ് വിതരണം ചെയ്തത്. ഏകദേശം 68000 രൂപ ചെലവഴിച്ചാണ് പഠന കിറ്റുകള്‍ വിതരണം ചെയ്തത്. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ബിപിസി കെ.ആര്. സത്യപാലന്, ഡിപിഒ കെ.ബി. ബ്രിജി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. ഷാജി, ആര്. സുജാത എന്നിവര്‍ സംസാരിച്ചു.