ശാന്തിനികേതനിൽ ബാസ്കറ്റ് ബോൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ബാസ്കറ്റ് ബോൾ സൗഹൃദ മത്സരം ഇരിങ്ങാലക്കുട വാർഡ് കൗൺസിൽ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. വിമല സെൻട്രൽ സ്കൂൾ, താണിശേരി ടീമും ശാന്തിനികേതൻ സ്കൂൾ ടീമും തമ്മിലാണ് മത്സരം നടന്നത്. എസ്എൻഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു സ്വാഗതവും ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ നന്ദിയും പറഞ്ഞു. എസ്എംസി ചെയർമാൻ പി.എസ്. സുരേന്ദ്രൻ, മാനേജർ പ്രഫ.എം.എസ്. വിശ്വനാഥൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. കായിക അധ്യാപകരായ ശോഭ, ഷാഹിദ് എന്നിവർ നേതൃത്വം നൽകി.

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി