മൂര്‍ക്കനാട് സ്വദേശിയായ കെ.കെ. ധനേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് എസ്എച്ച്ഒ അനീഷ് കെ. കരീം ഉദ്ഘാടനം ചെയ്തു
മൂര്‍ക്കനാട്: മൂര്‍ക്കനാട് സ്വദേശിയായ കെ.കെ. ധനേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ അനീഷ് കെ. കരീം ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷൈലജ ബാലന്, വാര്‍ഡ് കൗണ്‍സിലര്‍ നെസീമ കുഞ്ഞുമോന്, സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. മനുമോഹന്‍, ഇരിങ്ങാലക്കുട പോലീസ് എസ്ഐ സെന്‍കുമാര്‍, കുടുംബശ്രീ സിഡിഎസ് മെമ്പര്‍ അഖിത ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. തരിശ് ആയി കിടന്നിരുന്ന സ്ഥലത്ത് ചെണ്ടുമല്ലി, വാടാമല്ലി, ചീര എന്നീ കൃഷികള്‍ മൂന്നുവര്‍ഷക്കാലമായി ധനേഷ് എന്ന യുവകര്ഷകന് നടത്തിവരികയാണ്. കഴിഞ്ഞ വര്‍ഷത്തെ ഇരിങ്ങാലക്കുട നഗരസഭയിലെ ഏറ്റവും മികച്ച ചെണ്ടുമല്ലി കര്‍ഷകനുള്ള കര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയായിരുന്നു ധനേഷ്. മൂര്‍ക്കനാട് സ്വദേശികളായ കറുത്തപറമ്പില്‍ കൊച്ചുമോന് ഗീത എന്നീ ദമ്പതികളുടെ ഇളയ മകനും, കേരള കര്‍ഷസംഘം പ്രവര്ത്തകന് കൂടിയാണ് ധനേഷ്. അഞ്ഞൂറോളം ഹൈബ്രിഡ് തൈകളാണ് ഇവിടെ കൃഷിക്കായി ഉപയോഗിച്ചത്.