മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് എച്ച്.ആര്. സെന്റര്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് എച്ച്.ആര്. സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദ്വിദിന വിവാഹപൂര്‍വ കൗണ്‍സിലിംഗിന് തുടക്കമായി. ആനന്ദപുരം കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്. അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്. പ്രേംകുമാര്‍, മോഹനന് നായര്‍, ഫാ. ജോണ്‍സ് എബ്രഹാം എന്നിവര്‍ ക്ലാസെടുത്തു. താലൂക്ക് യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, ആനന്ദപുരം കരയോഗം പ്രസിഡന്റ് പി. രമേഷ്, സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്, യൂണിയന് കമ്മിറ്റി അംഗങ്ങളായ രമ കൃഷ്ണമൂര്‍ത്തി, ടി. മണി മേനോന്, സി. വിജയന്, കെ. രമേഷ്, കെ. രാജഗോപാല്‍, എ.ജി. മണികണ്ഠന്, സുനില്‍ കെ. മേനോന് എന്നിവര്‍ നേതൃത്വം നല്കി.