കാട്ടൂരിന്റെ ക്രിക്കറ്റ് ചാമ്പ്യന്മാരായി ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം

കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ഹോക്സ് പൊഞ്ഞനത്തെ ഏകപക്ഷീയമായി പരാജയപ്പെടുത്തി ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ചാമ്പ്യന്മാരായി. മത്സരത്തില്‍ ആറ് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എടുത്ത ഹോക്സിനെ തീര്‍ത്തും ഏകപക്ഷീയമായി 3.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ചങ്ങാതിക്കൂട്ടം മറികടന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ യദുകൃഷ്ണനാണ് മത്സരത്തിലെ താരം.