സാമൂഹിക അസമത്വങ്ങള്‍ പരിഹരിക്കണം: കെപിഎംഎസ്
മുരിയാട്: പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹിക അസമത്വങ്ങള്‍ പരിഹരിക്കുവാന്‍ അധികാരത്തിലും വിഭവങ്ങളിലും തുല്യത ഉറപ്പ് വരുത്തണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. കെപിഎംഎസ് നന്തിക്കര ശാഖയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിഎംഎസിന്റെ നിലപാട് സാമൂഹിക നീതിയുടെ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ നേതൃത്വങ്ങളുടെ കണക്കുകൂട്ടലുകള്‍ തകിടം മറയുമെന്നും അജയേഘോഷ് കൂട്ടിച്ചേര്‍ത്തു. ശാഖ പ്രസിഡന്റ് പി.വി. ദിവാകരന് അധ്യക്ഷത വഹിച്ചു. സംസ്ഥാനനേതാക്കളായ പി.എന്‍. സുരന്, പി.സി. രഘു, ഷാജു ഏത്താപ്പിള്ളി, യൂണിയന് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുറുമാലി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷിനെയും, സംസ്ഥാന നേതാക്കളെയും പൊന്നാട അണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. അശോകന് സ്വാഗതവും രാജന് കിഴുത്താണി നന്ദിയും പറഞ്ഞു.