മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ എകെസിസിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഓര്‍മ്മക്കായി നടത്തുന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനറും മുനിസിപ്പല്‍ കൗണ്‍സിലറുമായ പി.ടി. ജോര്‍ജിന് ഫുട്ബോള്‍ നല്‍കികൊണ്ട് നിര്‍വഹിച്ചു. എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജോയിന്റ് കണ്‍വീനര്‍മാരായ ടെല്‍സണ്‍ കോട്ടോളി, ജോസ് മാമ്പിള്ളി, ഷാജു പാറേക്കാടന്‍, കത്തീഡ്രല്‍ ട്രസ്റ്റി ലിംസണ്‍ ഊക്കന്‍, എകെസിസി ട്രഷറര്‍ വിന്‍സന്‍ കോബാറക്കാരന്, എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തില്‍ ട്രൈ ബ്രേക്കറില്‍ ലബാംബ മാളയെ ജിഎഫ്ടി പാലക്കാട് ഒരു ഗോളിന് തോല്‍പ്പിച്ചു. 26 ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനദാനം നിര്‍വഹിക്കും.

മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്