സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പഠന സാമഗ്രികള്‍ നല്കി
ഇരിങ്ങാലക്കുട: കാഴ്ച വൈകല്യമുള്ള കുടുംബങ്ങളിലെ മക്കള്‍ക്ക് സേവാഭാരതിയുടെ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ പഠന സാമഗ്രികള്‍ നല്കി. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബുവില്‍ നിന്ന് കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് സംഘടനയ്ക്ക് വേണ്ടി പ്രസിഡന്റ് ബിനോജ് ബിബി, സെക്രട്ടറി ജയന് മനക്കൊടി, ജോയിന്റ് സെക്രട്ടറി എം. മാണിക്കന് എന്നിവര്‍ ഏറ്റുവാങ്ങി. സംഘമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട സേവാഭാരതി, വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ രമാദേവി കേശവദാസ്, വാനപ്രസ്ഥാശ്രമം പ്രസിഡന്റ് ഗോപിനാഥന് പീടികപറമ്പില്‍, വൈസ് പ്രസിഡന്റ് ഹരികുമാര്‍ തളിയക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു