കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് (കെയുബിഎസ്ഒ) ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പും നല്കി
ഇരിങ്ങാലക്കുട: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് (കെയുബിഎസ്ഒ) ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഐടിയു ബാങ്ക് ജീവനക്കാരിയായ ബി. മിനിക്ക് യാത്രയയപ്പും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെയുബിഎസ്ഒ അംഗങ്ങളുടെ മക്കള്‍ക്കു ക്യാഷ് അവാര്‍ഡും പുതിയ ജീവനക്കാര്‍ക്കു കെയുബിഎസ്ഒ മെമ്പര്‍ഷിപ്പും നല്കി. കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് പ്രസിഡന്റ് കെ.പി. സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐടിയു ബാങ്ക് ചെയര്‍മാനും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിമായിരുന്ന എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. ദിലീപ്കുമാര്, ഐടിയു ബാങ്ക് ഡയറക്ടര്‍ സി.കെ. അജിത്ത്കുമാര്‍, കെയുബിഎസ്ഒ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്. ഷാജു, കെയുബിഎസ്ഒ സംസ്ഥാന ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറിമാരായ എന്‍.ജെ. ജോയ്, എ. ആശ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സമ്മേളനത്തില്‍ കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് സെക്രട്ടറി എം.ജെ. ടോം സ്വാഗതവും കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് ട്രഷറര്‍ എം.കെ. കലേഷ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം