ശാന്തിനഗര്‍ ബൈലൈന്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട: ശാന്തിനഗര്‍ ബൈലൈന്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ നിര്‍വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ് സിഇഒ ഉമ അനില്‍കുമാര്‍ മുഖ്യാഥിതിയായിരുന്നു. പ്രഫ. ബേബി ജോണ്‍ അധ്യക്ഷത വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ് ജനറല്‍ മാനേജര്‍ ടി.ജി. ബാബു, നഗരസഭ കൗണ്‍സിലര്‍ സിജു യോഹന്നാന്, വി.എസ്. ബാബു എന്നിവര്‍ സംസാരിച്ചു. ഡോ. ആന്റണി സ്വാഗതവും ഡേവീസ് പാച്ചന് നന്ദിയും പറഞ്ഞു.