ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓവറോള്‍ ചാമ്പ്യന്മാര്
സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് കൊടകര നടത്തിയ നാഷണല്‍ ലെവല്‍ ഇന്റര്‍ കോളജ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്.
ഇരിങ്ങാലക്കുട: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് കൊടകര നടത്തിയ നാഷണല്‍ ലെവല്‍ ഇന്റര്‍ കോളജ് ഫെസ്റ്റില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓവറോള്‍ ചാമ്പ്യന്മാരായി. ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ ബിബിഎ, ബികോം, ഇക്കണോമിക്സ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 25 കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. വിവിധ മത്സരയിനങ്ങളായ മാര്‍ക്കറ്റിംഗ് ഗെയിം, ഫിനാന്‍സ് ഗെയിം, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍, ഈ ഫുട്ബോള്‍, എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും കോര്‍പ്പറേറ്റ് റോഡീസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളജ് കരസ്ഥമാക്കി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് വിജയികളായ കുട്ടികളെ അനുമോദിച്ചു.

കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു