മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ വാഴ ഗ്രാമം പദ്ധതി ആരംഭിച്ചു
മുരിയാട്: മുരിയാട് ഗ്രാമപ്പഞ്ചായത്ത് മൂന്നാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വാഴ ഗ്രാമം പദ്ധതി ആരംഭിച്ചു. ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈ ജൈവവളം വിതരണം മുരിയാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, മണി സജയന്, നിത അര്ജുനന്, വൃന്ദകുമാരി, ജിനി, കൃഷി അസിസ്റ്റര്ഡ് നിതിന്‍ രാജ് എന്നിവര്‍ സന്നിഹിതരായി. 125 ല്‍ പരം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.