ലിമിറ്റഡ് സ്റ്റോപ്പ് ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്
ഇരിങ്ങാലക്കുട കോലോത്തും പടിയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.
ഇരിങ്ങാലക്കുട: കോലോത്തുംപടിയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. കോലോത്തുംപടി കെഎസ്ഇബി സബ്സ്റ്റേഷന് മുന്നിലാണ് തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചത്. ബസ് റോഡിന്റെ എതിര്‍വശത്താണ് കിടന്നിരുന്നത്. പരിക്കേറ്റ മണ്ണുത്തി സ്വദേശി കുത്തൂര്‍ വീട്ടില്‍ ജുവല്‍(24) നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.


പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു