പൂമംഗലം പഞ്ചായത്തിലെ ലയ അങ്കണവാടിയുടെ വാര്‍ഷിക ആഘോഷവും 43 വര്‍ഷക്കാലം സേവനം ചെയ്ത രാജി ടീച്ചര്‍ക്ക് യാത്രയപ്പും നല്കി

പൂമംഗലം പഞ്ചായത്തിലെ ലയ അങ്കണവാടിയുടെ വാര്‍ഷിക ആഘോഷവും 43 വര്‍ഷക്കാലം സേവനം ചെയ്ത രാജി ടീച്ചര്‍ക്ക് യാത്രയപ്പുസമ്മേളനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തിലെ ലയ അങ്കണവാടിയുടെ വാര്‍ഷിക ആഘോഷവും 43 വര്‍ഷക്കാലം സേവനം ചെയ്ത രാജി ടീച്ചര്‍ക്ക് യാത്രയപ്പും നല്കി. യാത്രയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് അമ്മനത്ത്, ഡോ. മാത്യു പോള്‍ ഊക്കന്‍, കെ.വി. ജിനരാജ ദാസന്, എസ്എന്‍ജി എസ്എസ്, എല്‍പി ഹെഡ്മിസ്ട്രസ് ശര്‍മ്മിള, യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് ദീപ ആന്റണി, വത്സല ബാബു, നളിനി ബാഹുലേയന് തുടങ്ങിയവര്‍ സംസാരിച്ചു. ആശ വര്‍ക്കര്‍ താര അനില്‍ സ്വാഗതവും ആഘോഷകമ്മിറ്റി കണ്‍വീനര്‍ ഹീര ധനീഷ് നന്ദിയും പറഞ്ഞു.