സംസ്ഥാനതല സയന്‍സ് കിറ്റ് നിര്‍മ്മാണ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ടി. മൃദുല

ടി. മൃദുല.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സയന്‍സ് കിറ്റ് നിര്‍മ്മാണ മത്സരത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ടി. മൃദുല മൂന്നാം സ്ഥാനം നേടി. നേരത്തേ ജില്ലാതലമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് മൃദുല സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്.