പൂമംഗലം പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

പൂമംഗലം പഞ്ചായത്തിന്റെയും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തിന്റെയും പൂമംഗലം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍സ്, വര്‍ക്കേഴസ് എന്നിവര്‍ക്കായി മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പും പരിശോധയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എടക്കുളം ചെമ്പഴന്തി ഹാളില്‍ വച്ച് നടന്ന ചടങ്ങ് പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. രജിത മഴക്കാല പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ബോധവത്ക്കരണവും നടത്തി. പഞ്ചായത്തഗം കെ.എന്‍. ജയരാജ്, ഡോ. രജിത, ഡോ. വേണി, ഡോ. അബിത എന്നിവര്‍ സംസാരിച്ചു.