വാന്‍ ഗാര്‍ഡ് ഇരിങ്ങാലക്കുട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പൊതുയോഗവും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി

വാന്‍ ഗാര്‍ഡ് ഇരിങ്ങാലക്കുട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പൊതുയോഗവും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വാന്‍ ഗാര്‍ഡ് ഇരിങ്ങാലക്കുട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പൊതുയോഗവും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വാന്‍ ഗാര്‍ഡ് ചെയര്മാന് ടി.എസ്. സജീവന് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ നജീബ് അബ്ദുല്‍ മജീദ് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, ഡോ. കെ.പി. ജോര്‍ജ്, എന്റര്‍പ്രണര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഹമ്മദാബാദ് ഫാക്കല്‍റ്റി ശിവന് അമ്പാട്ട് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ടി.ജി. ശങ്കരനാരായണന് സ്വാഗതവും, തോമസ് കോലക്കണ്ണി നന്ദിയും പറഞ്ഞു.